സെക്സ്, ലഹരി, ആഭാസ ഡാൻസ്… ടിക് ടോക് ഇന്ത്യയെ തകർക്കും ചൈനീസ് ‘ബോംബ്’

ആദ്യം ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ വന്ന് ഇന്ത്യന്‍ വിപണി കീഴടക്കി. ഇപ്പോള്‍ ഇതാ ചൈനീസ് ആപ് നിര്‍മാതാക്കള്‍ക്ക് അപ്രതീക്ഷിത സ്വീകരണം ലഭിക്കുന്നു. ടിക്‌ടോക് (TikTok), ക്വായ് (Kwai) ലൈക് (LIKE) തുടങ്ങി ഇരുപതോളം ചൈനീസ് വിഡിയോ ആപ്പുകള്‍ക്കാണ് സ്വീകര്യത ലഭിച്ചിരിക്കുന്നത്. ഇവയില്‍ ചിലത് കുട്ടികളുടെ നഗ്നത മുതല്‍ പല രീതിയിലുള്ള അശ്ലീലവും എളുപ്പത്തില്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു. കൂടാതെ അവ സ്വകാര്യതയ്ക്ക് ഭീഷണിയുമാണ്. ഇന്ത്യയിലെ യുവതുലമുറയെ തകർക്കാൻ ശേഷിയുള്ളതാണ് ടിക് ടോക് ബോംബ്.

നാട്ടിൽ എന്താണു സംഭവിക്കുന്നത്?

ചെറിയ വിഡിയോ ക്ലിപ്പുകളോട് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ഉടലെടുത്ത സമീപകാല ജ്വരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് വിഡിയോ ആപ്പുകളെന്നു കാണാം. യുട്യൂബ് പോലത്തെ വിഡിയോ സര്‍വീസുകളില്‍ അപ്‌ലോഡു ചെയ്താല്‍ പിടിക്കപ്പെട്ടേക്കാമെന്നു കരുതി മാറ്റിവച്ച ക്ലിപ്പുകള്‍ പോലും ചൈനീസ് ആപ്പുകളില്‍ അപ്‌ലോഡു ചെയ്യപ്പെടുന്നുണ്ടെന്നും ഇതൊക്കെ ടീനേജിലെത്താത്ത കുട്ടികള്‍ പോലും കണ്ടേക്കാമെന്നും പറയപ്പെടുന്നു. അതിലേറെ ഇത്തരം വിഡിയോകള്‍ അപ്‌ലോഡു ചെയ്യുന്നവരുടെ മുതലെടുപ്പിനും കുട്ടികളും മറ്റും ഇരയായേക്കാമെന്നും വാദമുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കം നിയമലംഘനമായി കാണാമെന്നും വിദഗ്ധര്‍ പറയുന്നു. സെക്സ്, മദ്യപാനം, കഞ്ചാവ് പുകയ്ക്കല്‍, അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി വിഡിയോകൾ ഇത്തരം ആപ്പുകളിൽ കാണാം. യുട്യൂബിൽ ബ്ലോക്ക് ചെയ്യുന്ന ഇത്തരം ഭീകര ദൃശ്യങ്ങള്‍ ഒരു നിയന്ത്രണവും കൂടാതെയാണ് ടിക് ടോക് പോലുള്ള ആപ്പുകളിൽ പോസ്റ്റ് ചെയ്യാൻ അനുവദിക്കുന്നത്. ഇത്തരം വിഡിയോകൾ റിപ്പോർട്ട് ചെയ്യാനോ നീക്കം ചെയ്യാനോ വേണ്ടത്ര അവസരവും ഈ ആപ്പുകളിൽ ഇല്ല.

ഇവയെല്ലാം ഇന്ത്യയിലെ ഇടത്തരം നഗരങ്ങളില്‍ തരംഗം തീര്‍ക്കുകയാണെന്നാണ് കണ്ടെത്തല്‍. ഇക്കിളിപ്പെടുത്തുന്ന വിഡിയോകള്‍, അര്‍ഥഗര്‍ഭമായ നോട്ടിഫിക്കേഷന്‍സ്, ദ്വയാര്‍ഥമടങ്ങുന്ന തമാശകള്‍ തുടങ്ങി പച്ചയായ ആഭാസം വരെ ഇവയിലൂടെ പ്രചരിപ്പിക്കപ്പെടുന്നുവെന്നാണ് ആരോപണം.

ടിക്‌ടോക്കിലെ 15 സെക്കന്‍ഡ് വിഡിയോകള്‍ പരിശോധിച്ചാല്‍ മനസിലാകുന്നത് അവയില്‍ നിഷ്‌കളങ്കമായ ക്ലിപ്പുകള്‍ മുതല്‍ ആഭാസത്തരങ്ങള്‍ വരെ ഉണ്ടെന്നാണ്. ഏതു യൂസറെയാണ് ഫോളോ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണിത്. അനുദിനം പ്രചാരമേറുന്ന ഈ ആപ്പിന് ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കളുണ്ട്‍.

ചൈനീസ് വിഡിയോ ആപ്പുകള്‍ക്ക് പ്രാദേശിക സ്റ്റാറുകളുമുണ്ട്. ടിക്‌ ടോക്കിന്റെ Awez Darbar ഒരു ഉദാഹരണമാണ്. ഈ യൂസര്‍ക്ക് ഇപ്പോള്‍ 42 ലക്ഷം ഫോളോവര്‍മാരാണുള്ളത്. ഇത്തരം പ്ലാറ്റ്‌ഫോമുകളെല്ലാം എഴുതി കാണിക്കുന്നത് ഇത് കുട്ടികള്‍ക്കുള്ളതല്ല എന്നാണെങ്കിലും ഇവയുടെ കാഴ്ചക്കാരിലേറെയും ടീനേജിലോ, അതിലും കുറവോ പ്രായമുള്ളവരാണ് എന്നതാണ് ഏറ്റവും പ്രശ്‌നമുള്ള കാര്യമായി പറയപ്പെടുന്നത്. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന നിബന്ധനയൊന്നും ഒരു ആപ്പിലുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയ സുരക്ഷയുടെ വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍ കുട്ടികളെ സെന്‍സിറ്റീവ് ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിയമം ഈ ആപ്പുകള്‍ക്കെതിരെ വാളോങ്ങുന്നില്ലെന്ന് ഒരാള്‍ ചൂണ്ടിക്കാണിക്കുന്നു.

ഐടി നിയമപ്രകാരവും ഇവയ്‌ക്കെതിരെ നടപടിയെടുക്കാവുന്നതാണ്. ടിക്‌ ടോക്കിലും, ക്വായിലും, ലൈക്കിലുമൊക്കെ ധാരാളം കൊച്ചു പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ടീനേജ് എത്താത്ത കുട്ടികളുടെയും പ്രൊഫൈലുകള്‍ കാണാമെന്നാണ് മറ്റൊരു നിരീക്ഷണം.

ഈ ആപ്പുകളില്‍ പലതും ഇന്ത്യന്‍ ഭാഷകളിൽ ലഭ്യമാണെന്നതും അവയെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാമിനെക്കാൾ പ്രിയങ്കരമാക്കുന്നു. എന്നാല്‍, അവരുടെ സ്വകാര്യതാ നയം ഈ ഭാഷകളിലില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. അനുദിനം പ്രചാരമേറുകയാണെങ്കിലും ഇതുവരെ ടിക്‌ടോക് ഇന്ത്യയില്‍ പ്രശ്‌ന പരിഹാരത്തിനായി ആരെയും നിയമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപയോക്താക്കള്‍ പരാതി നല്‍കിയാല്‍ മാത്രമായിരിക്കും അധികാരികള്‍ നടപടികള്‍ സ്വീകരിക്കാന്‍ വഴിയുള്ളുവെന്നും പറയുന്നു. ആരെങ്കിലുമൊക്കെ ഇത്തരം കേസുകള്‍ നല്‍കിത്തുടങ്ങിയില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ല എന്നാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഇതൊന്നും കൂടാതെയാണ് ചൈനീസ് കമ്പനികള്‍ ചോർത്തുന്ന ഇന്ത്യന്‍ ഡേറ്റ. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍, കോണ്ടാക്ട്‌സ്, വിഡിയോയും, ഓഡിയോയും റെക്കോർഡു ചെയ്യാനുള്ള അനുവാദം, നെറ്റ്‌വര്‍ക്കിലേക്കു കടക്കാനുള്ള അനുവാദം ഇവയെല്ലാം വാങ്ങിയാണ് ഫോണുകളില്‍ ഇവ പതുങ്ങിക്കിടിക്കുന്നത്.

ടിക്‌ടോക്കിനെ ചില രാജ്യങ്ങള്‍ താത്കാലികമായി ബാന്‍ ചെയ്തിരുന്നു. പത്തു വയസില്‍ താഴെയുള്ള കുട്ടികളുടെ പോലും സ്വകാര്യത സംരക്ഷിക്കാത്ത ആപ് എന്ന നിലയില്‍ ടിക്ടോക് ഹോങ്കോങ്ങില്‍ നിയമക്കുരുക്കില്‍ പെട്ടിട്ടുണ്ട്. ആപ്പിലൂടെ കടന്നുവരുന്ന ജനങ്ങളുടെ വിവരം മുഴുവന്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും ടിക് ടോക് പറഞ്ഞിട്ടുണ്ട്.

Google map services

ഗൂഗിള്‍ മാപ്‌സ് എന്നത് ഒരു വെബ് മാപ്പിങ്ങ് സേവനമാണ്. ഗൂഗിള്‍ നല്‍കുന്ന ഈ സേവനം വാണിജ്യേതര ഉപയോഗങ്ങള്‍ക്ക് സൗജന്യമാണ്. ഇന്റര്‍നെറ്റ് ഇല്ലാതേയും ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കാം. അതായത് നാവിഗേഷനും അതു പോലെ മാപ്‌സിലെ വിവരങ്ങള്‍ തിരയാനും ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യമില്ല. Continue reading “Google map services”

ഗൂഗിൾ ആൻഡ്രോയിഡ് ഗോ ഒഎസ് എന്താണെന്ന് അറിയാമോ ?

ആൻഡ്രോയിഡ് ഗോ ഒഎസ്, ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡിനെ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഗൂഗിൾ അവതരിപ്പിച്ച പുതിയ ആൻഡ്രോയിഡ് പതിപ്പ് ആണ്. ആൻഡ്രോയിഡ് ഗോ ലഭ്യമാകുന്നത് ആൻഡ്രോയിഡ് ഓറിയോ 8.0 വേർഷൻ മുതലാണ്.

മെയ് 2017 ൽ ആണ് ആദ്യമായി ഗൂഗിൾ ഈ ഒഎസിനെ പറ്റി അറിയിച്ചത്. ഗോ ഒരു സ്റ്റോക്ക് ഒഎസ് ആയതിനാൽ എല്ലാ ആൻഡ്രോയിഡ് അപ്ഡേറ്റുകളും ആദ്യം തന്നെ ഇതിൽ ലഭിക്കും.

ഇന്ത്യ, ആഫ്രിക്ക പോലോത്ത വികസ്വര രാജ്യങ്ങളിൽ മൊബൈൽ ഫോണുകൾക്കും,ഇന്റർനെറ്റ് ഡാറ്റക്കും നൽകേണ്ടുന്ന വില വളരെ അധികമാണ്. മാത്രവുമല്ല നിരന്തരമായ ഇന്റർനെറ്റ് കണക്ഷൻ ഈ ഇടങ്ങളിൽ ലഭ്യവുമല്ല. ലോകത്തുള്ള മുഴുവൻ ആളുകളും ആൻഡ്രോയിഡിലേക്ക് മാറുക എന്ന ഒരു ഉദ്ദേശ്യവും ഗൂഗിളിന് പണ്ട് മുതൽക്കേ ഉണ്ട്.

ഗൂഗിളിന്റെ കണക്ക് പ്രകാരം അടുത്ത സംവത്സരത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ സ്മാർട്ട് ഫോൺ വരിക്കാർ ആകാൻ പോകുന്നത് ഇന്ത്യയിൽ നിന്നാണ്.

1 ജിബി റാമും, 8 ജിബി നിർമിത സ്റ്റോറേജും, ക്വാൽകോം സ്നാപ്ഡ്രാഗണിന്റെ 200 ശ്രേണിയിലുള്ള സിപിയുവും ഉപയോഗിച്ച് വെറും 50 ഡോളറിൽ ഒതുങ്ങുന്ന സ്മാർട്ട് ഫോണുകൾ നിർമിക്കുവാൻ സാധിക്കും. എന്നാൽ ഈ ഫോണുകളിൽ സാധാരണ ആൻഡ്രോയിഡ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ പകുതിയിൽ കൂടുതൽ മെമ്മറിയും ആൻഡ്രോയിഡ് കരസ്ഥമാക്കും. മാത്രവുമല്ല അപ്പ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഹാങ്ങ് ആകാനുള്ള സാധ്യതകളും വളരെ കൂടുതൽ ആണ്.

എന്നാൽ ഈ ഫോണുകളിൽ ആൻഡ്രോയിഡ് ഗോ ഇൻസ്റ്റാൾ ചെയ്താൽ സാധാരണ ആൻഡ്രോയിഡിന് വേണ്ടുന്നതിന്റെ പകുതി സ്റ്റോറേജ് മതി ആകും. ഉദാഹരണം പറയുകയാണെങ്കിൽ 8 ജിബി നിർമിത സ്റ്റോറേജ് ഉള്ള ഫോണിൽ ആൻഡ്രോയിഡ് ഓറിയോ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഏകദേശം 6 ജിബിയോളം മെമ്മറി ആൻഡ്രോയ്‌ഡിന്‌ വേണ്ടി മാത്രം പോകുന്നു. ശേഷിക്കുന്ന 2 ജിബി മാത്രമേ ഉപഭോക്താവിന് ലഭിക്കുന്നുള്ളൂ.

എന്നാൽ ആൻഡ്രോയിഡ് ഗോ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഏകദേശം 3 ജിബി മെമ്മറി മാത്രമേ ഫോണിന്റെ നിർമിത സ്റ്റോറേജിൽ നിന്ന് എടുക്കുന്നുള്ളു.

ഗോ ആപ്പ്ളിക്കേഷനുകൾ

വളരെ പരിമിതമായ സ്റ്റോറേജ് ഉപയോഗിച്ച് പ്രവർത്തിക്കാൻ ഉതകുന്ന രീതിയിൽ ആണ് ആൻഡ്രോയിഡ് ഗോയുടെ ഘടന. ഗോ ആപ്പ്ളിക്കേഷനുകളും ഇതേ ഘടന തന്നെ ആണ് പിന്തുടരുന്നത്. അത് കൊണ്ട് തന്നെ ആൻഡ്രോയിഡ് ഗോ ആപ്പ്ളിക്കേഷനുകൾക്കെല്ലാം സാധാരണ ആപ്പ്ളിക്കേഷനുകളേക്കാൾ പകുതി സ്റ്റോറേജ് മതി.

ഗൂഗിളിന്റെ ആപ്പ്ളിക്കേഷനുകളായ ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ മാപ്‌സ്, ജിബോർഡ് (ഗൂഗിൾ കീബോർഡ്) തുടങ്ങിയവക്കെല്ലാം ഗോ പതിപ്പുകൾ ലഭ്യമാണ്. ഇവയെല്ലാം ആൻഡ്രോയിഡ് ഗോ യിൽ ആദ്യമേ തന്നെ ഇൻസ്റ്റാൾ ചെയ്താണ് വരുന്നത്.

ഇതിനു പുറമെ നമ്മുടെ ഫൈലുകളിൽ ഏതാണ് ഏറ്റവും കൂടുതൽ സ്റ്റോറേജ് എടുക്കുന്നത് എന്നറിയുവാനും അവയെ എല്ലാം അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കുവാനും വേണ്ടി ഫൈൽസ് ഗോ എന്നൊരു ആപ്പ്ളിക്കേഷനും ഗൂഗിൾ ആൻഡ്രോയിഡ് ഗോ യിൽ ചേർത്തിട്ടുണ്ട്.

ആദ്യമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് അതിന്റെ ഉപയോഗം എളുപ്പമാക്കുന്നതിനു വേണ്ടി ഗൂഗിൾ ഗോ എന്നൊരു ആപ്പ്ളിക്കേഷനും ആൻഡ്രോയിഡ് ഗോയിൽ ഉണ്ട്. ആളുകൾ ഏറ്റവും കൂടുതൽ തവണ പരിശോധിക്കുന്ന വെബ്സൈറ്റുകളും ലിങ്കുകളും പ്രധാന സ്‌ക്രീനിൽ ആദ്യമേ തന്നെ കാണിച്ച് തരുന്നു എന്നതാണ് ഗൂഗിൾ ഗോയുടെ പ്രത്യേകത.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇപ്പോൾ കുറച്ച് ഗോ ആപ്പ്ളിക്കേഷനുകൾ കാണാൻ സാധിക്കുന്നതാണ്. ലോകത്തുള്ള മുഴുവൻ ഡെവലപ്പറുകളുമായി കൈ കോർത്ത് കൊണ്ട് കൂടുതൽ ഗോ ആപ്പ്ളിക്കേഷനുകൾ നിർമിക്കാൻ ഗൂഗിൾ ആഹ്വാനം ചെയ്യുന്നുണ്ട്.

ഡാറ്റ സേവർ

ഡാറ്റ ഉപയോഗം കുറക്കുന്നതിനും എത്ര മാത്രം ഡാറ്റ ഉപയോഗിച്ചു എന്നൊരു വ്യക്തമായ ധാരണ കിട്ടുന്നതിനും വേണ്ടിയുള്ള സജ്ജീകരണങ്ങൾ ആൻഡ്രോയിഡ് ഗോയിൽ ഉണ്ട്. ഡാറ്റ സേവർ ഓപ്ഷൻ ഓൺ ആയിട്ടാണ് ആൻഡ്രോയിഡ് ഗോ ആദ്യമേ എത്തുന്നത്.

ഗൂഗിളിന്റെ പ്രോക്സി സെർവറിൽ കൂടി ഡാറ്റ കടത്തി വിട്ടാണ് ആൻഡ്രോയിഡ് ഗോ ഒരു പരിധി വരെ ഡാറ്റ ഉപയോഗം കുറക്കുന്നത്. ഇത് കൂടാതെ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പ്ളിക്കേഷനുകൾക്ക് ഡാറ്റ നൽകാതെയും ഡാറ്റ ഉപയോഗം കുറക്കുന്നു. മാത്രവുമല്ല നമുക്ക് തീരുമാനിക്കാം ഏതൊക്കെ ആപ്പ്ളിക്കേഷനുകൾക്ക് ഡാറ്റ ഉപയോഗം നൽകണം എന്നുള്ളത്.

ഉപസംഹാരം

ഗോ ഒഎസ് ഗൂഗിളിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു ചുവടുവെപ്പാണ്. വെറും 50 ഡോളറിൽ നിർമിച്ച സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡ് ഓറിയോ വേർഷൻ പ്രവർത്തിപ്പിക്കുക എന്നുള്ളത് സ്വപ്ന തുല്യമാണ്.

വികസ്വര രാജ്യങ്ങളിൽ ആൻഡ്രോയിഡ് ഗോ തീർച്ചയായും ഒരു പുതുചലനം സൃഷ്ടിക്കും എന്ന് നിസ്സംശയം പറയാം. പ്രമുഖ ബ്രാൻഡുകളായ നോക്കിയ, അൽകാടെൽ, ZTE എന്നിവർ ആൻഡ്രോയിഡ് ഗോ ഫോണുകൾ വിപണിയിൽ ഇറക്കി കഴിഞ്ഞു.

read more: https://www.techlokam.in/2018/03/13/3574

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍

ഗൂഗിള്‍ ഉപഭോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍ പരിചയപ്പെടുത്തുന്നു. ഒരു സാധാരണ യൂസറിന് ഈ ലിങ്കുകള്‍ അത്ര പെട്ടന്ന് കണ്ടെത്താന്‍ കഴിയില്ല. Continue reading “നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍”

കേംബ്രിഡ്ജ് അനലിറ്റിക്ക എങ്ങിനെ ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ വിവരങ്ങൾ വിറ്റ് കാശാക്കി ?

2014 ൽ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന റിസർച്ച് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അലക്സാണ്ടർ കോഗൻ ആളുകളുടെ വ്യക്തിത്വം ഏതു തരത്തിലാണ് എന്ന് കണ്ടു പിടിക്കാൻ വേണ്ടി ഒരു ഫെയ്‌സ്ബുക്ക് ആപ്പ് തയ്യാറാക്കി

ഈ ആപ്പ്ളിക്കേഷൻ ഉപയോഗിച്ചവരും ആപ്പ്ളിക്കേഷൻ ഉപയോഗിക്കാത്ത അവരുടെ കൂട്ടുകാർ അടക്കം 50 മില്യൺ ഫേസ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ അലക്സാണ്ടർ കോഗണിനു ലഭിച്ചു. Continue reading “കേംബ്രിഡ്ജ് അനലിറ്റിക്ക എങ്ങിനെ ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ വിവരങ്ങൾ വിറ്റ് കാശാക്കി ?”

പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം

പോണ്‍ വെബ്‌സൈറ്റുകള്‍ ക്രിപ്‌റ്റോ മൈനിങ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യുകയും പണമുണ്ടാക്കുകയും ചെയ്യുന്നതായി ഗവേഷണകര്‍. ബീജിങില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ 360നെറ്റ് ലാബ് ഗവേഷകരാണ് ഇക്കാര്യം പരസ്യപ്പെടുത്തിയിരിക്കുന്നത്. Continue reading “പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം”

ഓഫീസിലെ കംപ്യൂട്ടറില്‍ പെന്‍ഡ്രൈവ് കുത്താറുണ്ടോ? കടുത്ത ഭീഷണിയെന്ന് റിപ്പോര്‍ട്ട്

ഫ്‌ളാഷ് ഡ്രൈവ് പോലെ എടുത്തുമാറ്റാവുന്ന യുഎസ്ബി മീഡിയ ഡിവൈസുകള്‍ സൈബര്‍ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ഹണിവെല്‍. വ്യവസായ സ്ഥാപനങ്ങളിലും ഓഫീസുകളിലുമെല്ലാം പ്രവര്‍ത്തനം പൂര്‍ണമായും പ്രതിസന്ധിയിലാക്കാന്‍ ശേഷിയുള്ളവയാണ് ഇത്.

ഹണിവെല്ലിന്റെ സുരക്ഷാ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് 50 ഓളം ഉപഭോക്തൃ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍  40 ശതമാനം കംപ്യൂട്ടറുകളിലും ചുരുങ്ങിയത് ഒരു ഫയലിലെങ്കിലും സുരക്ഷാ പ്രശ്‌നമുള്ളതായി കണ്ടെത്തി. ഇതില്‍ അതത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായും അവതാളത്തിലാക്കാന്‍ കഴിവുള്ളവയുണ്ടെന്നും ഹണിബെല്‍ പറഞ്ഞു. Continue reading “ഓഫീസിലെ കംപ്യൂട്ടറില്‍ പെന്‍ഡ്രൈവ് കുത്താറുണ്ടോ? കടുത്ത ഭീഷണിയെന്ന് റിപ്പോര്‍ട്ട്”

ലോകം കണ്ടത്തിൽവെച്ച് ഏറ്റവും വലിയ ഡിഡോസ് (DDOS) അറ്റാക്ക് ഗിറ്റ്ഹബ് വെബ്‌സൈറ്റിനെ 10 മിനിറ്റ് നേരത്തേക്ക് നിശ്ചലമാക്കി

ലോകം കണ്ടത്തിൽവെച്ച് ഏറ്റവും വലിയ ഡിഡോസ് (DDoS) ആക്രമണം 2018 ഫെബ്രുവരി 28നു കോഡ് ഹോസ്റ്റിങ് വെബ്‌സൈറ്റായ ഗിറ്റ്ഹബ്ബിനു നേരെ ഉണ്ടായി. 1.35 Tbps(ടെറാബൈറ്റ്/സെക്കന്റ്) ട്രാഫിക് ആണ് ഓരോ സെക്കന്റിലും ഗിറ്റ്ഹബ്ബിന്റെ സെർവറുകളിൽ വന്നു കൊണ്ടിരുന്നത്.

ഗിറ്റ്ഹബ് ഡിഡോസ്

പത്ത് മിനിറ്റ് കൊണ്ട് ഈ ആക്രമണത്തെ നിയന്ത്രണത്തിൽ വരുത്തി വെബ്‌സൈറ്റ് പൂർവ്വ സ്ഥിതിയിലാക്കാൻ ഗിറ്റ്ഹബ്ബിലെ ഐടി വിദഗ്‌ദ്ധർക്ക് കഴിഞ്ഞിട്ടുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ഡിഡോസ് ആക്രമണം അതിജീവിച്ചു എന്ന് ഗിറ്റ്ഹബ്ബിനു ഇനി അഹങ്കാരത്തോടു കൂടി പറയാം. Continue reading “ലോകം കണ്ടത്തിൽവെച്ച് ഏറ്റവും വലിയ ഡിഡോസ് (DDOS) അറ്റാക്ക് ഗിറ്റ്ഹബ് വെബ്‌സൈറ്റിനെ 10 മിനിറ്റ് നേരത്തേക്ക് നിശ്ചലമാക്കി”

സ്മാർട്ട് ഫോണുകളിൽ പുതിയ തരംഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

സ്മാർട്ട് ഫോണുകളിൽ പുതിയ തരംഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

അതിശക്തമായ മത്സരം നേരിടുന്ന മൊബൈല്‍ഫോണ്‍ വിപണിയിലെ ഏറ്റവും പുതിയ താരമാണ് AI എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. കൃത്രിമബുദ്ധി അഥവാ നിര്‍മ്മിതബുദ്ധി എന്ന് മലയാളീകരിക്കാവുന്ന AI, ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങുമാണെന്ന് ഒറ്റ വാചകത്തില്‍ പറയാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

റോബോട്ടുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ശൈശവദശയിലാണെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സാങ്കേതികവിദ്യ മൊബൈല്‍ ഫോണുകളുടെ പ്രധാന സവിശേഷതയായി തരംഗമാവുകയാണ്. Continue reading “സ്മാർട്ട് ഫോണുകളിൽ പുതിയ തരംഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്”

ഗൂഗിള്‍ ക്ലൗഡ് മേധാവിയായി മലയാളി തോമസ് കുര്യന്‍

ഗൂഗിള്‍ ക്ലൗഡ് മേധാവിയായി മലയാളി തോമസ് കുര്യന്‍

ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഓ) മലയാളിയായ തോമസ് കുര്യന്‍ സ്ഥാനമേറ്റു. ഗൂഗിള്‍ ക്ലൗഡ് സിഇഓ ഡയാന ഗ്രീന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് കോട്ടയം സ്വദേശിയായ തോമസ് കുര്യന്‍ ആ സ്ഥാനത്ത് നിയമിതനായത്. ഒക്ടോബറില്‍ ഒറാക്കിള്‍ കോര്‍പ്പറേഷന്റെ പ്രൊഡക്റ്റ് ഡെവലപ്പ്‌മെന്റ് പ്രസിഡന്റ് സ്ഥാനം തോമസ് കുര്യന്‍ രാജിവെച്ചിരുന്നു.

ഒറാക്കിള്‍ മേധാവി ലാരി എല്ലിസണുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഒറാക്കിളില്‍ നിന്നു കുര്യന്‍ രാജിവെച്ചത്. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് കൂടുതല്‍ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നതില്‍ കമ്പനി ഊന്നല്‍ നല്‍കണമെന്നുള്ള കുര്യന്റെ നിലപാട് ലാരി എല്ലിസണ്‍ പിന്തുണക്കാതിരുന്നതാണ് Continue reading “ഗൂഗിള്‍ ക്ലൗഡ് മേധാവിയായി മലയാളി തോമസ് കുര്യന്‍”