ലോകം കണ്ടത്തിൽവെച്ച് ഏറ്റവും വലിയ ഡിഡോസ് (DDOS) അറ്റാക്ക് ഗിറ്റ്ഹബ് വെബ്‌സൈറ്റിനെ 10 മിനിറ്റ് നേരത്തേക്ക് നിശ്ചലമാക്കി

ലോകം കണ്ടത്തിൽവെച്ച് ഏറ്റവും വലിയ ഡിഡോസ് (DDoS) ആക്രമണം 2018 ഫെബ്രുവരി 28നു കോഡ് ഹോസ്റ്റിങ് വെബ്‌സൈറ്റായ ഗിറ്റ്ഹബ്ബിനു നേരെ ഉണ്ടായി. 1.35 Tbps(ടെറാബൈറ്റ്/സെക്കന്റ്) ട്രാഫിക് ആണ് ഓരോ സെക്കന്റിലും ഗിറ്റ്ഹബ്ബിന്റെ സെർവറുകളിൽ വന്നു കൊണ്ടിരുന്നത്.

ഗിറ്റ്ഹബ് ഡിഡോസ്

പത്ത് മിനിറ്റ് കൊണ്ട് ഈ ആക്രമണത്തെ നിയന്ത്രണത്തിൽ വരുത്തി വെബ്‌സൈറ്റ് പൂർവ്വ സ്ഥിതിയിലാക്കാൻ ഗിറ്റ്ഹബ്ബിലെ ഐടി വിദഗ്‌ദ്ധർക്ക് കഴിഞ്ഞിട്ടുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ഡിഡോസ് ആക്രമണം അതിജീവിച്ചു എന്ന് ഗിറ്റ്ഹബ്ബിനു ഇനി അഹങ്കാരത്തോടു കൂടി പറയാം. Continue reading “ലോകം കണ്ടത്തിൽവെച്ച് ഏറ്റവും വലിയ ഡിഡോസ് (DDOS) അറ്റാക്ക് ഗിറ്റ്ഹബ് വെബ്‌സൈറ്റിനെ 10 മിനിറ്റ് നേരത്തേക്ക് നിശ്ചലമാക്കി”

സ്മാർട്ട് ഫോണുകളിൽ പുതിയ തരംഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

സ്മാർട്ട് ഫോണുകളിൽ പുതിയ തരംഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

അതിശക്തമായ മത്സരം നേരിടുന്ന മൊബൈല്‍ഫോണ്‍ വിപണിയിലെ ഏറ്റവും പുതിയ താരമാണ് AI എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. കൃത്രിമബുദ്ധി അഥവാ നിര്‍മ്മിതബുദ്ധി എന്ന് മലയാളീകരിക്കാവുന്ന AI, ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങുമാണെന്ന് ഒറ്റ വാചകത്തില്‍ പറയാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

റോബോട്ടുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ശൈശവദശയിലാണെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സാങ്കേതികവിദ്യ മൊബൈല്‍ ഫോണുകളുടെ പ്രധാന സവിശേഷതയായി തരംഗമാവുകയാണ്. Continue reading “സ്മാർട്ട് ഫോണുകളിൽ പുതിയ തരംഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്”

ഗൂഗിള്‍ ക്ലൗഡ് മേധാവിയായി മലയാളി തോമസ് കുര്യന്‍

ഗൂഗിള്‍ ക്ലൗഡ് മേധാവിയായി മലയാളി തോമസ് കുര്യന്‍

ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഓ) മലയാളിയായ തോമസ് കുര്യന്‍ സ്ഥാനമേറ്റു. ഗൂഗിള്‍ ക്ലൗഡ് സിഇഓ ഡയാന ഗ്രീന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് കോട്ടയം സ്വദേശിയായ തോമസ് കുര്യന്‍ ആ സ്ഥാനത്ത് നിയമിതനായത്. ഒക്ടോബറില്‍ ഒറാക്കിള്‍ കോര്‍പ്പറേഷന്റെ പ്രൊഡക്റ്റ് ഡെവലപ്പ്‌മെന്റ് പ്രസിഡന്റ് സ്ഥാനം തോമസ് കുര്യന്‍ രാജിവെച്ചിരുന്നു.

ഒറാക്കിള്‍ മേധാവി ലാരി എല്ലിസണുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഒറാക്കിളില്‍ നിന്നു കുര്യന്‍ രാജിവെച്ചത്. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് കൂടുതല്‍ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നതില്‍ കമ്പനി ഊന്നല്‍ നല്‍കണമെന്നുള്ള കുര്യന്റെ നിലപാട് ലാരി എല്ലിസണ്‍ പിന്തുണക്കാതിരുന്നതാണ് Continue reading “ഗൂഗിള്‍ ക്ലൗഡ് മേധാവിയായി മലയാളി തോമസ് കുര്യന്‍”

നൂതന സോളാര്‍ സാങ്കേതികവിദ്യയുമായി സ്പിയ ടെക് എന്ന സ്റ്റാര്‍ട്ട് അപ്പ്

വൈദ്യുതി ഉല്‍പ്പാദന മേഖലയിലെ ഭാവി വെല്ലുവിളികളെ നേരിടാനും പരിഹരിക്കാനും, സാധ്യതകളെ കണ്ടെത്തി ഉപയോഗപ്പെടുത്താനും തയ്യാറായി കൊച്ചി കേന്ദ്രമായുള്ള സ്പിയ (SPIA) എന്ന സ്റ്റാര്‍ട്ട് അപ് കമ്പനി. കമ്പനിയുടെ ഒദ്യോഗിക ബ്രാന്റ് ലോഞ്ച്, കൊച്ചിയിലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ടൈക്കോണ്‍(TIEcon) കോണ്‍ഫറന്‍സില്‍ വെച്ച് നടന്നു.

സോളാര്‍ വൈദ്യുതി നിലയങ്ങളില്‍ ഊര്‍ജോത്പാദനം പരമാവധി വര്‍ധിപ്പിക്കുകയും നടത്തിപ്പ് ചെലവ് കുറക്കുകയും ചെയ്യുന്ന Continue reading “നൂതന സോളാര്‍ സാങ്കേതികവിദ്യയുമായി സ്പിയ ടെക് എന്ന സ്റ്റാര്‍ട്ട് അപ്പ്”

ഗൂഗിള്‍ സെര്‍ച്ച് റിസൾട്ടില്‍ ഇനി ഉപയോക്താക്കള്‍ക്ക് അഭിപ്രായം പറയാം

ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുംവിധം ഉപയോക്താക്കള്‍ക്ക് അഭിപ്രായം പറയാന്‍ സൗകര്യമൊരുക്കുന്ന പുതിയ ഫീച്ചര്‍ വരുന്നൂ. ഈ ഫീച്ചര്‍ പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും കമ്പനിയുടെ ഔദ്യോഗിക ഗൂഗിള്‍ ഹെല്‍പ്പ് രേഖയില്‍ പുതിയ ഫീച്ചറിനെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്.

കൂടാതെ ഗൂഗിള്‍ ഉപയോക്താക്കളുടെ പ്രൊഫൈലില്‍ സെര്‍ച്ച് കോണ്‍ട്രിബ്യൂഷന്‍ വിഭാഗത്തിന് കീഴിലായി ഉപയോക്താക്കള്‍ നല്‍കിയ കമന്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രത്യേകം പേജും നല്‍കിയിട്ടുണ്ട്.

ഗൂഗിളില്‍ നിങ്ങള്‍ തിരയുന്ന കാര്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ Continue reading “ഗൂഗിള്‍ സെര്‍ച്ച് റിസൾട്ടില്‍ ഇനി ഉപയോക്താക്കള്‍ക്ക് അഭിപ്രായം പറയാം”

ഇരുട്ടില്‍ പകല്‍പോലെ കാണാം; കയ്യടി നേടി ഗൂഗിള്‍ ക്യാമറയിലെ ‘നൈറ്റ് സൈറ്റ്’

ടൈം ലാപ്‌സ്, പോര്‍ട്രെയ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ക്യാമറാ മോഡുകളുടെ കൂടെയാണ് നൈറ്റ് സൈറ്റ് മോഡ് ഉണ്ടാവുക. ക്യാമറ ആപ്പ് അപ്‌ഡേറ്റ് ചെയ്തതിന് ശേഷം നൈറ്റ് സൈറ്റ് മോഡ് ഉപയോഗിക്കാം. സെല്‍ഫി ക്യാമറയിലും റിയര്‍ ക്യാമറയിലും ഈ ഫീച്ചര്‍ ഒരുപോലെ പ്രവര്‍ത്തിക്കും. ഇരുണ്ട പ്രകാശത്തിലും തെളിച്ചമുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതുവഴി സാധിക്കും.

ഗൂഗിളിന്റെ എച്ചിഡിആര്‍ പ്ലസ് ചിത്രീകരണ സാങ്കേതിക വിദ്യയാണ് Continue reading “ഇരുട്ടില്‍ പകല്‍പോലെ കാണാം; കയ്യടി നേടി ഗൂഗിള്‍ ക്യാമറയിലെ ‘നൈറ്റ് സൈറ്റ്’”

ചൈന ഗൂഗിളിനെ ‘തട്ടിക്കൊണ്ടു പോയി’; എന്തും സംഭവിക്കാം, കൂട്ടിന് റഷ്യയുമുണ്ട്!

ഇന്നൊരു യുദ്ധം നടന്നാല്‍ കുന്തവും കുറവടിയുമായി പോയി പോരടിച്ചു ജയിക്കാമെന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. വരും കാലങ്ങളില്‍ ഇതെല്ലാം വീണ്ടും മാറുകയും ചെയ്യും. കഴിഞ്ഞ ദിവസം ഗൂഗിളിനെ ‘തട്ടിക്കൊണ്ടുപോയി’ ചൈന നടത്തിയത് വെര്‍ച്വല്‍ യുദ്ധത്തിന്റെ ട്രയല്‍ ആണെന്നു ചിലര്‍ പറയുന്നു. ഇത്തരം ആക്രമണങ്ങളില്‍ റഷ്യയും സജീവമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ആക്രമണമാണ് Continue reading “ചൈന ഗൂഗിളിനെ ‘തട്ടിക്കൊണ്ടു പോയി’; എന്തും സംഭവിക്കാം, കൂട്ടിന് റഷ്യയുമുണ്ട്!”

ശ്രേഷ്ഠ ഭാഷയ്ക്ക് ഇനി സ്വന്തം കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം; തെങ്ങ്‌ ഒഎസുമായി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ കൂട്ടായ്‌മ

കൊച്ചി > മലയാളത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ ഏറ്റവും സൗകര്യപ്രദമായ ഇന്റർഫേസ്‌ ഒരുക്കി മലയാളികളുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തെങ്ങ് ഒഎസ്. ഉബുണ്ടു 18.10 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തെങ്ങ് ഒഎസ് മലയാളം കമ്പ്യൂട്ടിങ് എന്ന ലക്ഷ്യത്തിലൂന്നിയാണ് നിർമിച്ചിരിക്കുന്നത്. ഗ്നോം V3.30 , ലിനക്സ് kernal v4.17  കരുത്ത് പകരുന്ന തെങ്ങ് ഒഎസ് പഴയ കമ്പ്യൂട്ടറുകളിൽ വരെ വളരെ മികച്ച പെർഫോമൻസ് നൽകുന്നതായി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രചാരകരായ നിർമാതാക്കൾ പറയുന്നു. www.keralinux.com എന്ന വെബ്സൈറ്റിൽ തെങ്ങ്‌ ഒഎസ്‌ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

വിദ്യാർത്ഥികൾ, പ്രൊഫഷണൽസ്, തുടങ്ങിയവരുടെ കൂട്ടായ്മയാണ് Continue reading “ശ്രേഷ്ഠ ഭാഷയ്ക്ക് ഇനി സ്വന്തം കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം; തെങ്ങ്‌ ഒഎസുമായി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ കൂട്ടായ്‌മ”