500 രൂപയ്ക്ക് 4ജി ഫോണുമായി ഗൂഗിള്‍
ഏറ്റവും കുറഞ്ഞ വിലയ്ക്ക് 4ജി ഫോണുകളുമായി ഗൂഗിള്‍ എത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലാണ് വെറും 500 രൂപയ്ക്ക് (ഏകദേശവില) 4ജി ഫോണ്‍ ഗൂഗിള്‍ പുറത്തിറക്കിയത്. അധികം വൈകാതെ ഇന്ത്യയിലും ഫോണ്‍ അവതരിക്കും.
ഏകദേശം ഇതേ ഫീച്ചേഴ്സുള്ള മൈക്രോമാക്സിന്റെ ഭാരത് വണ്‍ എന്ന മോഡലിന് ഇന്ത്യയില്‍ 2500 രൂപയാണ് വില. ഗൂഗിള്‍ ഫോണ്‍ എത്തുന്നതോടെ ജിയോഫോണിനും മൈക്രോമാക്സ് ഭാരത് വണ്ണിനും വന്‍ വെല്ലുവിളിയുണ്ടാകും.
വിസ്ഫോണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ 4ജി ഫോണില്‍ ഏത് 4ജി സേവന ദാതാവിന്റ സിമ്മും ഉപയോഗിക്കാം. കായ് ഒഎസില്‍ വരുന്ന ഫോണിനായി പ്രത്യേകം ഫെയ്സ്ബുക്കും വാട്സാപ്പുമുണ്ട്. ജിയോ ഫോണിലും കായ് ഒഎസാണ് ഉപയോഗിക്കുന്നത്.
read more: http://www.reporterlive.com/2018/12/08/534350.html