ഇരുട്ടില്‍ പകല്‍പോലെ കാണാം; കയ്യടി നേടി ഗൂഗിള്‍ ക്യാമറയിലെ ‘നൈറ്റ് സൈറ്റ്’

Technology Uncategorized

ടൈം ലാപ്‌സ്, പോര്‍ട്രെയ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ക്യാമറാ മോഡുകളുടെ കൂടെയാണ് നൈറ്റ് സൈറ്റ് മോഡ് ഉണ്ടാവുക. ക്യാമറ ആപ്പ് അപ്‌ഡേറ്റ് ചെയ്തതിന് ശേഷം നൈറ്റ് സൈറ്റ് മോഡ് ഉപയോഗിക്കാം. സെല്‍ഫി ക്യാമറയിലും റിയര്‍ ക്യാമറയിലും ഈ ഫീച്ചര്‍ ഒരുപോലെ പ്രവര്‍ത്തിക്കും. ഇരുണ്ട പ്രകാശത്തിലും തെളിച്ചമുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതുവഴി സാധിക്കും.

ഗൂഗിളിന്റെ എച്ചിഡിആര്‍ പ്ലസ് ചിത്രീകരണ സാങ്കേതിക വിദ്യയാണ് നൈറ്റ് സൈറ്റ് മോഡിലും പ്രയോജനപ്പെടുത്തുന്നത്. സാധാരണ ഇരുണ്ട പ്രകാശത്തില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ ഉണ്ടാകുന്ന നോയ്‌സ് പ്രശ്‌നം പരമാവധി പരിഹരിച്ചുകൊണ്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചുറ്റുപാടുമുള്ള വെളിച്ചം തിരിച്ചറിയുക, പ്രകാശത്തിന് അനസരിച്ച് ഫ്രെയിമുകളുടെ എണ്ണം നിശ്ചയിക്കുക, ശേഷമുള്ള ഓട്ടോ വൈറ്റ് ബാലന്‍സ് തുടങ്ങി കുറഞ്ഞ പ്രകാശത്തിലുള്ള ഫോട്ടോഗ്രഫിയ്ക്ക് ഏറെ വെല്ലുവിളികളുണ്ട്.

നൈറ്റ് സൈറ്റ് മോഡിനൊപ്പം മികച്ച ചിത്രങ്ങള്‍ എടുക്കുന്നതിനുള്ള ‘ഫോക്കസ് ഓപ്ഷനുകളും’ ലഭിക്കും. ഇതില്‍ ഓട്ടോഫോക്കസ്, നിയര്‍, ഫാര്‍, ഫോക്കസ് ഓപ്ഷനുകള്‍ ഇതില്‍ ലഭിക്കും.  സെല്‍ഫി ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് ഫെയ്‌സ് ബ്രൈറ്റനിങ് എന്ന ഫീച്ചറും ഉപയോഗിക്കാം. ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ മുന്‍വശമുള്ള ഫ്‌ളാഷ് പ്രകാശിക്കും.

Read  more: https://www.mathrubhumi.com/technology/tech-plus/google-camera-night-sight-mode-1.3311515

Leave a Reply

Your email address will not be published. Required fields are marked *