പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ സൂക്ഷിക്കണം

Technology Uncategorized

പോണ്‍ വെബ്‌സൈറ്റുകള്‍ ക്രിപ്‌റ്റോ മൈനിങ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യുകയും പണമുണ്ടാക്കുകയും ചെയ്യുന്നതായി ഗവേഷണകര്‍. ബീജിങില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ 360നെറ്റ് ലാബ് ഗവേഷകരാണ് ഇക്കാര്യം പരസ്യപ്പെടുത്തിയിരിക്കുന്നത്.

അലക്‌സാ റാങ്കിങിലെ ആദ്യ 30,000 വെബ്‌സൈറ്റുകളില്‍ 628 എണ്ണം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന മൈനിങ് കോഡുകള്‍ അവയുടെ ഹോം പേജില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ 49 ശതമാനം വെബ്‌സൈറ്റുകളും പോണ്‍ വെബ്‌സൈറ്റുകളാണ്.

എട്ട് ശതമാനം തട്ടിപ്പുകള്‍ക്കുള്ളതും, ഏഴ് ശതമാനം പരസ്യങ്ങളും, ആറ് ശതമാനും സിനിമാ/മാധ്യമ വെബ്‌സൈറ്റുകളും, നാല് ശതമാനം ബ്ലോഗുകളുമാണ്.

ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് അവര്‍ അറിയാതെ വിര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. ഇതിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ടൊരു ടൂള്‍ ആണ് ‘കോയിന്‍ ഹൈവ്’ എന്ന് 360നെറ്റ് ലാബ് പറഞ്ഞു.

മൈനിങ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചിട്ടുള്ള വെബ്‌സൈറ്റുകളുടെ പട്ടികയും 360നെറ്റ് ലാബ് പുറത്തുവിട്ടിട്ടുണ്ട്.  streamxxx, youpornpics, xxgasm , megapornpisc ഉള്‍പ്പടെയുള്ള നിരവധി പോണ്‍ വൈബ്‌സൈറ്റുകളും ടൊറെന്റ് വെബ്‌സൈറ്റുകളും ഈ പട്ടികയിലുണ്ട്. പട്ടികയില്‍ കാണുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് തരുന്നു.

വിര്‍ച്വല്‍ കോയിന്‍ മൈനിങിനായി നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തുമ്പോള്‍ നിങ്ങളുടെ കംപ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗത വന്‍തോതില്‍ കുറയും. കാര്യക്ഷമമായ ആന്റി വൈറസ് സോഫ്റ്റ് വെയറുകള്‍ക്ക് ഇത്തരം മൈനിങ് വെബ്‌സൈറ്റുകളെ തടയാന്‍ സാധിക്കാറുണ്ട്.

വൈഫൈ നെറ്റ് വര്‍ക്കുകള്‍ വഴിയും സൈബര്‍ കുറ്റവാളികള്‍ ഇത്തരം സോഫ്റ്റ് വെയറുകളെ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്ക് കടത്തിവിടാറുണ്ട്.

ഗൂഗിള്‍ ക്രോം എക്‌സ്റ്റന്‍ഷനുകളിലും, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലും ഈ സോഫ്റ്റ് വെയര്‍ കണ്ടുവരാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *